കരവാരം : കടുവയിൽ ജംഗ്ഷനു സമീപം വീടിനു തീ പിടിച്ചു നാശനഷ്ടം. കടുവയിൽ ഓഡിറ്റോറിയത്തിന് എതിർവശം കരവാരത്ത് വീടിനു തീ പിടിച്ചു. കരവാരം പഞ്ചായത്ത് 17ആം വാർഡിൽ സൽമ മൻസിലിൽ സലിമിന്റെ വീടിനാണ് തീ പിടിച്ചത്. ഷീറ്റ് ഇട്ട കോൺക്രീറ്റ് കട്ട ഉപയോഗിച്ച് കെട്ടിയ വീടിന്റെ ഒരു മുറി പൂർണമായും കത്തി നശിച്ചു. റൂമിൽ അലമാര, മെത്ത എന്നിവ പൂർണമായും കത്തി. ഫയർ ആൻഡ് റെസ്ക്യൂ സർവീസ് കല്ലമ്പലം യൂണിറ്റ് സംഭവസ്ഥലത്തെത്തി മറ്റ് മുറികളിലേക്ക് തീ വ്യാപിക്കുന്നത് തടയുകയും തീ പൂർണ്ണമായി കെടുത്തുകയും ചെയ്തു. സ്റ്റേഷൻ ഓഫീസർ അഖിൽ എസ്. ബിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ ഗോപകുമാര കുറുപ്പ്. കെ , ഫയർ & റസ്ക്യൂ ഓഫിസർമാരായ അരവിന്ദൻ എം , അനീഷ് എൻഎൽ , അരവിന്ദ് ആർ, ഷൈജു എസ് , ഹോം ഗാർഡ് സലിം എ , സുജിത് എസ് , ബിജു റ്റിപി എന്നിവരാണ് പങ്കെടുത്തു.