പാങ്ങോട്: ഭരതന്നൂർ ശിവക്ഷേത്രത്തിലെ തിടപ്പള്ളികൾ കുത്തിത്തുറന്ന് ഇരുപത്തിയെണ്ണായിരം രൂപ കവർന്നു. ശ്രീകോവിൽ കുത്തിത്തുറക്കാനും ശ്രമം നടന്നു. ചൊവ്വാഴ്ച പുലർച്ചെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണവിവരം ആദ്യമറിഞ്ഞത്. മോഷ്ടിച്ച പണത്തിൽനിന്നു നോട്ടുകൾ മാത്രമെടുത്ത് നാണയങ്ങൾ തൊട്ടടുത്ത പുരയിടത്തിൽ ഉപേക്ഷിച്ച ശേഷമാണ് മോഷ്ടാവ് കടന്നത്. പൂജാരിയുടെ മൂവായിരം രൂപ, സ്വർണ്ണപ്പൊട്ട്, വെള്ളിപ്പൊട്ട് എന്നിവയും നഷ്ടമായിട്ടുണ്ട്. ക്ഷേത്രത്തിനു നൂറു മീറ്റർ അകലെയുള്ള പുരയിടത്തിലാണ് നാണയങ്ങൾ കണ്ടെത്തിയത്. പാങ്ങോട് പോലീസ്, ഡോഗ് സ്‌ക്വാഡ് എന്നിവർ തെളിവെടുപ്പ് നടത്തി