ആറ്റിങ്ങലിൽ എംപി ഓഫീസ് കച്ചേരി ജംഗ്ഷനിൽ : ഉടൻ പ്രവർത്തനമാരംഭിക്കും

eiOE1BT20751

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ ഒരു എംപി ഓഫീസ് വേണമെന്ന ജനങ്ങളുടെ നീണ്ടകാലത്തെ ആവശ്യം പൂവണിയുന്നു. നിയുക്ത എംപി അടൂർ പ്രകാശ് തന്റെ ആദ്യ ചവിട്ടുപടിയായി എംപി ഓഫീസ് നടപ്പിലാക്കുന്നു. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ടൗൺ ഹാളിന് സമീപം സ്റ്റാർ ഹെൽത്ത്‌ ഇൻഷുറൻസ് ബിൽഡിംഗിന്റെ ആദ്യ നിലയിലാണ് എംപി ഓഫീസ്. ലാൻഡ് ഫോൺ നമ്പറൊക്കെ ആയെങ്കിലും ഇതുവരെയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. എന്നാൽ വളരെ പെട്ടെന്ന് തന്നെ ജനങ്ങൾക്കായി എംപി ഓഫീസ് തുറന്ന് പ്രവർത്തിക്കുമെന്നാണ്‌ അറിയിച്ചത്. ഇതിനോടകം തന്നെ ആറ്റിങ്ങലിൽ എംപി ഓഫീസ് നടപ്പിലായതിന് അടൂർ പ്രകാശിനെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളിൽ ആളുകൾ അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്.

എം. പി ഓഫീസ്,
ടൗൺഹാളിനു സമീപം,
സ്റ്റാർ ഹെൽത്ത്‌ ഓഫീസ് ബിൽഡിംഗ്‌ ആദ്യ നിലയിൽ
കച്ചേരി ജംഗ്ഷൻ, ആറ്റിങ്ങൽ

ഫോൺ :0470-2621000

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!