
അഴൂർ : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം പൂർത്തീകരിച്ച 1200 റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. ചിറയിൻകീഴ് അഴൂരിൽ നടന്ന ചടങ്ങ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടപ്പിലാക്കിവരുന്ന നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി, നവീകരിച്ച 1200 റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആണ് ചിറയിൻകീഴ് അഴൂരിൽ നടന്നത്. അഴൂർ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന മഞ്ചാടിമൂട് -കോളിച്ചിറ -മുടപുരം കലിങ്ക് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു. വി ശശി എംഎൽഎ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ ജോൺസൺ കെ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ.ഷൈലജ ബീഗം, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.



