കിളിമാനൂരിൽ ജനിച്ച വിശ്വവിഖ്യാത ചിത്രകാരൻ രാജാരവിവർമയുടെ സ്മാരകമായ അക്കാദമി ആർട്ട് ഗ്യാലറിയോട് ചേർന്ന് ആധുനിക സംവിധാനങ്ങളോടെ കലാകാരന്മാർക്ക് താമസിച്ച് കലാസൃഷ്ടി നടത്തുന്നതിന് ഉതകുന്ന രീതിയിൽ നിർമിച്ച ആർട്ടിസ്റ്റ് റസിഡൻസി സ്റ്റുഡിയോ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക അധ്യക്ഷതവഹിച്ചു.
കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി ആർ മനോജ്, ലളിതകലാ അക്കാദമി മുൻ ചെയർമാൻ നേമം പുഷ്പരാജ്, ജില്ലാ പഞ്ചായത്തംഗം ഗിരി കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൊട്ടറ മോഹൻകുമാർ, രാജാരവിവർമ്മ കൾച്ചറൽ സൊസൈറ്റി സെക്രട്ടറി എം ഷാജഹാൻ,ബിജു രാമവർമ്മ, സംസ്ഥാന നിർമിതി കേന്ദ്രം ബൈജു എസ്, ഗവൺമെൻറ് കോൺട്രാക്ടർ നന്ദു സി.ജി തുടങ്ങിയവർ പങ്കെടുത്തു.
കേരള ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചിരോത്ത് സ്വാഗതമാശംസിച്ച പരിപാടിയിൽ ലളിതകലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളീകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.