രാത്രിയിൽ സ്ത്രീകൾ മാത്രമുള്ള വീടുകളിൽ മോഷണം നടത്തുന്ന പ്രതിയെ അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റു ചെയ്തു. മാമ്പള്ളി മുണ്ടുതുറ വീട്ടിൽ സൈജു എന്നറിയപ്പെടുന്ന ബൈജു(42)വാണ് പിടിയിലായത്. 25ന് രാത്രി മോഷണത്തിനിടെ എൺപതു വയസുകാരിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ അഞ്ചുതെങ്ങ് എസ്. എച്ച്. ഒ ചന്ദ്രദാസിന്റെ നേതൃത്വത്തിൽ ജി. എസ്. ഐ. സജീവ്, ജി. എ. എസ്. ഐ. ബിനു, ജി. എസ്. സി. പി. ഒ. മനോജ്, സി. പി. ഒ.മാരായ പ്രീതുദാസ്, സുധീഷ്, കോസ്റ്റൽ ജി. എസ്. ഐ. റിയാസ്,സി. പി. ഒ. ജ്യോതി, കോസ്റ്റൽ വാർഡന്മാർ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. അക്രമാസക്തനായ പ്രതിയെ പെരുമാതുറ ഹാർബറിൽ നിന്നു സാഹസികമായാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു