Search
Close this search box.

കല്ലമ്പലത്ത് കിണറ്റിൽ വീണയാളെ ഫയർ ഫോഴ്സ് രക്ഷിച്ചു.

Image only for representation purpose

കല്ലമ്പലം: കല്ലമ്പലത്ത് കിണറ്റിൽ വീണയാളെ ഫയർ ഫോഴ്സ് രക്ഷിച്ചു. കല്ലമ്പലം മാവിൻമൂട്‌ വിശ്വപ്രതിഭയിൽ ശശികല എന്ന ആളുടെ വീടിന് സമീപത്തെ കിണർ വൃത്തിയാക്കിയതിന് ശേഷം മുകളിലേക്ക് കയറവേ കാൽ തെറ്റി വീണ് പരിക്കേറ്റ നാവായിക്കുളം ആശാരികോണം കുന്നുംപുറത്തുവീട്ടിൽ ശിവരാമൻ (53) ആണ് കിണറ്റിൽ അകപ്പെട്ടത്. സ്റ്റേഷൻ ഓഫീസർ അഖിൽ.എസ്.ബിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അരവിന്ദൻ.എം ആണ് കിണറ്റിൽ ഇറങ്ങിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ സുനിൽകുമാർ, സുലൈമാൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരവിന്ദ് ആർ, അനീഷ്.എസ്.കെ ഹോംഗാർഡുമാരായ ബിജു.ടി. പി.,ജയചന്ദ്രൻ. ജി. എന്നിവർ രക്ഷാപ്രവർത്തനം നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!