വർക്കല : മദ്യം വാങ്ങാൻ ബിവറേജസ് ഔട്ലെറ്റിൽ എത്തിയ യുവാക്കൾ വാങ്ങിയ മദ്യത്തിന് ഒപ്പം മറ്റൊരു കുപ്പി മദ്യം കൂടി മോഷ്ടിച്ചതായി പരാതി. വർക്കല ബിവറേജസ് ഔട്ലെറ്റിൽ ഇക്കഴിഞ്ഞ ഏപ്രിൽ 30 ന്ആണ് സംഭവം. 30ന് ഉച്ചയോടെ ബിവറേജസ് ഔട്ലെറ്റിൽ മദ്യം വാങ്ങാൻ എത്തിയ നാല് യുവാക്കളിൽ ഒരാൾ ആണ് ഒരു കുപ്പി മദ്യം കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ബില്ല് അടക്കുന്നതിന്റെ മറവിൽ മോഷ്ടിച്ചത്. തന്ത്രപൂർവ്വം മദ്യകുപ്പി മോഷ്ടിക്കുന്നത് സിസിടിവിയിൽ വ്യക്‌തമാണ്. രാത്രിയിൽ സ്റ്റോക്ക് പരിശോധിക്കുമ്പോഴാണ് ഒരു കുപ്പി മദ്യത്തിന്റെ കുറവ് വന്നത്. 1380 രൂപ വില വരുന്ന മദ്യകുപ്പിയാണ് മോഷണം പോയതെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ബിവറേജസ് ഉദ്യോഗസ്ഥർ സിസിടിവി പരിശോധിക്കുകയായിരുന്നു. 7350 രൂപയ്ക്ക് യുവാക്കൾ മദ്യം വാങ്ങുകയും ചെയ്തുട്ടുണ്ടെന്നു പരിശോധനയിൽ കണ്ടെത്തിയതായി ബിവറേജസ് അധികൃതർ അറിയിച്ചു. അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഉടൻതന്നെ മോഷ്ടാക്കളെ പിടികൂടുമെന്നു വർക്കല സിഐ പ്രശാന്ത് അറിയിച്ചു.