Search
Close this search box.

നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിങ് കോളേജ് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ ഗ്രാമത്തോടൊപ്പം പരിപാടി സംഘടിപ്പിച്ചു.

നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിങ് കോളേജ് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ ഗ്രാമത്തോടൊപ്പം പരിപാടി സംഘടിപ്പിച്ചു.അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കുടുംബശ്രീ പ്രവർത്തകർക്ക് ബോധവൽക്കരണ ക്ലാസുകൾ, തൊഴിൽ പരിശീലനങ്ങൾ എന്നിവയാണ് ഗ്രാമത്തോടൊപ്പം എന്ന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആറാം വാർഡ് കിഴക്കതിൽ സംഘടിപ്പിച്ച ഗ്രാമത്തോടൊപ്പം പരിപാടി വി.ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ഷീബ. പി അധ്യക്ഷയായിരുന്നു. മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.പ്രവീൺ ചന്ദ്ര, സി ഡി എസ് അംഗം എൽ.ഗീതാകുമാരി എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് ഡോ. സ്മിത.എസ് സ്വാഗതവും നിത്യാ ബിനു നന്ദിയും പറഞ്ഞു. കോളേജ് വിദ്യാർത്ഥികളായ ശ്യാമിലി,മീനു സുഭാഷ് എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!