ആലംകോട് : ദേശീയപാതയിൽ ആലംകോട് പുളിമൂട്ടിൽ നിന്നും മണ്ണൂർഭാഗം പോകുന്ന റോഡിൽ ചൂരോട്ട് നിയന്ത്രണം വിട്ട കാർ തല കീഴായി താഴ്ചയിലേക്ക് പതിച്ചു. ഇന്ന് രാവിലെ 6 30ന് നടന്ന അപകടത്തിൽ ആൾട്ടോ കാറാണ് നിയന്ത്രണം തെറ്റി താഴ്ചയുള്ള വയലിലേക്ക് പതിച്ചത്. തലകുത്തനെ മറിഞ്ഞ കാർ ചെളിയിൽ താഴ്ന്നുപോയി. ഡ്രൈവർ മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളൂ. അത്ഭുതകരമായാണ് ഇയാൾ രക്ഷപ്പെട്ടത്. പരിക്കില്ല.