ആറ്റിങ്ങൽ :ആറ്റിങ്ങൽ നഗരസഭയിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തിയ കൊട്ടാരക്കര സ്വദേശി ജിത്തു – ആറ്റിങ്ങൽ വീരളം സ്വദേശിനി ഐശ്വര്യയുടെയും നഷ്ടപ്പെട്ട സ്വർണ കൈച്ചെയിൻ ശുചീകരണ വിഭാഗം തൊഴിലാളിയായ ഗിരീജൻ തിരികെ നൽകി മാതൃകയായി. ജിത്തുവും ഐശ്വര്യയും ഏപ്രിൽ 25നാണ് വിവാഹിതരായത്. തുടർന്ന് രജിസ്റ്റർ ചെയ്യുന്നതിനുവേണ്ടി ഇരുവരും നഗരസഭാ ഓഫീസിലെത്തി മടങ്ങുമ്പോഴാണ് ഐശ്വര്യയുടെ കൈച്ചെയിൻ ഓഫീസ് പരിസരത്ത് വീണത്. ഇതുകണ്ട ഗിരീജൻ വിവരം ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇവർ പോയിരുന്നു. തുടർന്ന് ഇവർ തിരികെ എത്തിയപ്പോൾ ഗിരീജൻ സ്വർണം ഏൽപ്പിക്കുകയായിരുന്നു.
