വക്കം : വഴിയാത്രികർക്കായി ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമകേന്ദ്രങ്ങളൊരുക്കുന്ന “ടേക്ക് എ ബ്രേക്ക്’ പദ്ധതി വക്കം ഗ്രാമപഞ്ചായത്തിൽ നിലയ്ക്കാമുക്കിൽ പ്രവർത്തനം ആരംഭിച്ചു. നിലയ്ക്കാമുക്ക് മാർക്കറ്റിന് സമീപം നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എംപി നിർവ്വഹിച്ചു. ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് താജുന്നിസ, വൈസ് പ്രസിഡന്റ് ബിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.
