കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ പ്രദർശിപ്പിച്ച് പരിചയപ്പെട്ട് കടത്തിക്കൊണ്ട് പോയി, പ്രതി അറസ്റ്റിൽ

eiO0RR220807

കിളിമാനൂർ : കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത 17 വയസ്സുള്ള പെൺകുട്ടിയെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ പ്രദർശിപ്പിച്ച് പരിചയപ്പെടുകയും ഫോണിൽ വിളിച്ചു വരുത്തി കടത്തിക്കൊണ്ട് പോവുകയും ചെയ്ത പ്രതി പോലീസ് പിടിയിൽ. പുളിമാത്ത് മണ്ണാർ കോണം ലാൽ ഭവനിൽ ശ്യാം (32)നെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ മെയ് അഞ്ചിനു രാവിലെ 10 മണിക്കാണ് സംഭവം. പ്രതി പെൺകുട്ടിയെ വിളിച്ചുവരുത്തി കാറിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ആളല്ലേ എന്ന് മനസ്സിലാക്കിയ പെൺകുട്ടി കാറിൽ വച്ച് ബഹളമുണ്ടാക്കുകയും ഈ സമയം പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ഫോൺ പിടിച്ചു വാങ്ങുകയും ചെയ്തു. ശേഷം പെൺകുട്ടിയെ വെഞ്ഞാറമൂട് ഭാഗത്ത് ഇറക്കിവിട്ടു. സംഭവത്തെ തുടർന്ന് പെൺകുട്ടിയും രക്ഷിതാക്കളും പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പോലീസ് പ്രതിയെ പിടികൂടി.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ ദിവ്യ വി ഗോപിനാഥ് ഐപിഎസിൻറെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ഡി.എസ് സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ് സനൂജ്, എസ്ഐ വിജിത്ത് കെ നായർ, സത്യദാസ്, സിപിഒമാരായ സജീദ്, ശ്രീരാജ്, മഹേഷ്, ഷിജു, സജന, ഗായത്രി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!