ആലംകോട് :കൊടുവേലി ചെടിയുടെ വേരിൽ നിന്ന് അർബുദ ചികിത്സയ്ക്ക് മരുന്ന് കണ്ടെത്തിയ ആലംകോട് സ്വദേശിയെ ആദരിച്ചു. ആലംകോട് വഞ്ചിയൂർ കുന്നുംപുറത്ത് വീട്ടിൽ ബാബുവിൻ്റെ മകൻ ഡോ. അരുൺകുമാറിനാണ് അർബുദത്തിനെതിരായ മരുന്ന് കണ്ടുപിടിത്തത്തിന് പേറ്റൻ്റ് ലഭിച്ചത്. മുൻ എംഎൽഎ അഡ്വ.ബി. സത്യനാണ് ആദരിച്ചത്.
തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളേജിൽ നിന്നു ( CET)മാണ് ഗവേഷണം നടത്തി മരുന്ന് കണ്ടെത്തിയത്.
2013 -2019 വരെ നീണ്ട് നിന്ന ഗവേഷണം ഡോ: ആനറ്റ് ഫെർണാണ്ടസിൻ്റെ കീഴിലായിരുന്നു. ഡോ: ഷൈനി പി ലൈല ഗൈഡുമായിരുന്നു. ക്യാൻസറിനെതിരായ ചികിത്സക്ക് വളരെയേറെ പ്രയൊജനകരമായി മാറുന്നതാണ് ഈ കണ്ടുപിടിത്തം. എഞ്ചിനിയറിങ്ങ് കേളേജിൽ തന്നെ മരുന്ന് വികസിപ്പിച്ചെടുക്കാനുള്ള പ്രോജക്ട് തയ്യാറാക്കി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് അരുൺ.
വളരെ നിർദ്ധന കുടുംബമാണ് അരുണിന്റേത്. അച്ഛൻ പെയിന്റിംഗ് തൊഴിലാളിയാണ്. സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തി സ്റ്റാർട്ട്അപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രോജകട് പ്രയോജനപ്പെടുത്താനും നാടിന് ഏറെ ചെയ്യുന്ന കണ്ടുപിടിത്തം നടത്തിയ ഡോ ബി.അരുൺകുമാറിന് സർക്കാരിൽ നിന്നും കിട്ടാവുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കാനും നടപടി സ്വീകരിക്കുമെന്ന് അഡ്വ ബി സത്യൻ പറഞ്ഞു.
സി.പിഐഎം ജില്ലാ കമ്മറ്റി അംഗം, വഞ്ചിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി എം.കെ.രാധാകൃഷ്ണൻ രാജീവ് രവീന്ദ്രൻ, വഞ്ചിയൂർ ഉദയൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.