ആറ്റിങ്ങൽ: അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ കുളപ്പുര തകർന്നു. എട്ട് നൂറ്റാണ്ട് പഴക്കമുള്ള കുളപ്പുരയാണ് തകർന്ന് വീണത്. ഇന്ന് ഉച്ചക്ക് 1 മണിയോടു കൂടിയായിരുന്നു സംഭവം. നിരവധി ആളുകൾ ദിവസവും കുളിക്കാൻ ഉപയോഗിച്ച് വരുന്ന ക്ഷേത്രക്കുളമാണിത്. ചിറയിൻകീഴ് താലൂക്കിലെ തന്നെ ഏറ്റവും വലിപ്പമേറിയ കുളമാണ് അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഈ കുളം. പതിവുപോലെ ഇന്നും കുട്ടികൾ കുളിക്കാൻ എത്തിയിരുന്നു. കുട്ടികൾ കുളിച്ചു കേറിയ ഉടനെയാണ് കുളപ്പുര തകർന്ന് വീണത്. അതുകൊണ്ട് തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്.
ക്ഷേത്ര നവീകരണത്തോടൊപ്പം കുളപ്പുരയും നവീകരിക്കാൻ ആയിരുന്നു തീരുമാനം. അതിനിടയിലാണ് ഇത്തരത്തിൽ ഇത് തകർന്നുവീണത് എന്ന് ക്ഷേത്ര പ്രസിഡന്റ് അറിയിച്ചു.