Search
Close this search box.

ആറ്റിങ്ങൽ കച്ചേരിനടയിൽ അപകടകരമായി നിന്ന ഇലക്ട്രിക് പോസ്റ്റ്‌ മാറ്റി

eiCKRID1832

ആറ്റിങ്ങൽ : കച്ചേരി നടയിൽ ചിറയിൻകീഴ് റോഡിൽ വളരെ നാളുകളായി അപകടക്കെണിയായി നിന്ന ഇലക്ട്രിക് പോസ്റ്റ്‌ അവസാനം കെഎസ്ഇബി ഇളക്കി മാറ്റി. നിരവധി പരാതികൾക്കും അപകടങ്ങൾക്കുമൊടുവിലാണ് കെഎസ്ഇബിയുടെ ഈ നടപടി. ഒരു മാസം മുൻപ് റോഡ് വശത്ത് നിന്നും കുറച്ചു മാറി പുതിയ പോസ്റ്റ്‌ സ്ഥാപിച്ചെങ്കിലും കണക്ഷൻ മാറ്റി കൊടുത്തില്ലായിരുന്നു. വ്യാപാരികളുടെയും ആട്ടോ തൊഴിലാളികളുടെയും നിരന്തര പരാതിയെ തുടർന്നാണ് പോസ്റ്റ്‌ മാറ്റി സ്ഥാപിക്കാൻ ബോർഡ് തയ്യാറായത്. കെഎസ്ആർടിസി, കണ്ടെയ്നർ ലോറികൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ആണ് 11 കെവി ലൈൻ കടന്നു പോകുന്ന ഈ പോസ്റ്റിൽ തട്ടി അപകടം ഉണ്ടായിരുന്നത്. ഒരു അപകടം ഉണ്ടാകല്ലേ എന്നാ പ്രാർത്ഥനയോടെ കൂടെയാണ് ദിവസവും ആട്ടോ തൊഴിലാളികളും യാത്രക്കാരും ഇതുവഴി കടന്നു പോകുന്നത്.ആ പ്രാർത്ഥനയ്ക്കാണ് വിരാമമായത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!