Search
Close this search box.

ഇരട്ട റിക്കോർഡിന്റെ തിളക്കവുമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ആര്യ പി.നായർ

eiFJYUR77699

ഏറ്റവും വേഗത്തിൽ നൂറ് മുതൽ ഒന്നുവരെ പിന്നോട്ട് എണ്ണി പൂർത്തിയാക്കിയതിന് ഏഷ്യൻ ബുക്ക് ഒഫ് റിക്കോർഡ്സിലും ഇന്ത്യ ബുക്ക് ഒഫ് റിക്കോർഡ്സിലും ഇടം നേടി ആര്യ പി. നായർ. അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയും സ്‌റ്റുഡന്റ് പോലീസ് കേഡറ്റുമാണ് ആര്യ. 23 സെക്കന്റും 23 മില്ലി സെക്കന്റും മാത്രം സമയമാണ് തലതിരിച്ചെണ്ണാൻ ആര്യയ്ക്ക് വേണ്ടി വന്നത്.

ചെമ്പൂര് ഇളമ്പതടം ശിവദത്തിൽ പ്രദീപ് – ദിവ്യ ദമ്പതികളുടെ മകളാണ് ആര്യ. മികച്ച ഗായികയായ ആര്യയുടെ ദീർഘകാലത്തെ പരിശ്രമത്തിന്റെ ഫലമാണ് അസൂയാവഹമായ ഈ നേട്ടം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!