ആറ്റിങ്ങൽ : ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ സ്ഥാപിച്ചിരുന്ന സിഗ്നൽ ലൈറ്റ് നിലംപതിച്ചു. ബസ് സ്റ്റാൻഡിനു മുന്നിൽ യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന സ്ഥലത്താണ് സിഗ്നൽ ലൈറ്റ് നിലംപതിച്ചത്. ഒരാഴ്ചയിലധികമായി ഒടിഞ്ഞുവീണ സിഗ്നൽ ലൈറ്റ് അവിടെ തന്നെ കിടക്കുകയാണ്. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം സിഗ്നൽ ലൈറ്റ് നീളത്തിൽ തന്നെ റോഡ് വശത്ത് കിടക്കുകയാണ്. ഇത് മാറ്റാനോ യാത്രാ സുരക്ഷ ഉറപ്പു വരുത്താനോ അധികൃതർ ഇതുവരെയും ശ്രമിച്ചിട്ടില്ലത്രെ. പോലീസ് ഇവിടെയാണ് വാഹനം ഒതുക്കി പട്രോളിങ് നടത്തുന്നത്. ഈ ഭാഗത്ത് ഇത്തരത്തിൽ പോസ്റ്റ് ഒടിഞ്ഞുകിടക്കുന്നത് പോലീസിനും ബുദ്ധിമുട്ടാണ്. കെഎസ്ആർടിസി ബസ്റ്റാൻഡിന് എതിർവശത്തുള്ള രണ്ട് സിഗ്നൽ പോസ്റ്റും അപകട സാധ്യത നിലനിർത്തിയാണ് നിൽക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഏത് സമയവും ഒടിഞ്ഞു വീഴാവുന്ന രീതിയിലാണ് സിഗ്നൽ ലൈറ്റുകൾ നിൽക്കുന്നത്. എപ്പോഴും വാഹനഗതാഗതമു ഈ പ്രദേശത്തെ സിഗ്നൽ ലൈറ്റുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും നിലംപതിച്ചു കിടക്കുന്ന സിഗ്നൽ ലൈറ്റ് എത്രയും വേഗം എടുത്തു മാറ്റണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.