Search
Close this search box.

ഇടതു ചെവി ചലിപ്പിച്ചുകൊണ്ട് ഏഴുവയസ്സുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി

eiESF0162090

കിളിമാനൂർ : ഇടതു ചെവി ചലിപ്പിച്ചുകൊണ്ട് ഏഴുവയസ്സുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. കിളിമാനൂർ ചെങ്കികുന്ന് സ്വദേശികളായ ഷാനു ശാലിനി ദമ്പതികളുടെ മകൾ അലംകൃത ഷാനുവാണ് അപൂർവ നേട്ടത്തിന് അർഹയായിരിക്കുന്നത്. നാലു വയസ്സ് മുതലാണ് അലംകൃത ചെവി ചലിപ്പിക്കുന്നത് വീട്ടുകാർ ശ്രദ്ധിച്ചു തുടങ്ങിയത്. യൂട്യൂബിൽ കണ്ട വീഡിയോ അനുകരിച്ചു കൊണ്ടായിരുന്നു തുടക്കം. പ്ലസ് ടു വിദ്യാർഥി ചെവി ചലിപ്പിച്ചു കൊണ്ട് ഗിന്നസ് റെക്കോർഡ് നേടിയത് അറിഞ്ഞപ്പോൾ അലംകൃതയുടെ കഴിവും മാറ്റുരയ്ക്കാൻ മാതാപിതാക്കൾ തീരുമാനിച്ചു. തുടർന്ന് വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിച്ചു. ഒരു മിനിട്ട് വീഡിയോ ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്തു. ഒരു മിനിറ്റിൽ 126 തവണ ഇടത് ചലിപ്പിച്ചു കൊണ്ടാണ് അലങ്കൃത വേൾഡ് റെക്കോർഡ് എന്ന അഭിമാന നേട്ടം കൈവരിച്ചത്. കിളിമാനൂർ ആർ ആർ വി സെൻട്രൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അലംകൃത ഷാനു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!