വർക്കല : വർക്കലയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു. ആളപായമില്ല. വര്‍ക്കല ക്ഷേത്രത്തിനും കിളിത്തട്ടുമുക്കിനും മദ്ധ്യേ ഇന്ന് രാവിലെയാണ് സംഭവം. ബസ്സിന് മുകളിലേക്ക് ഇലക്ട്രിസിറ്റി പോസ്റ്റ് ബസിനു മുകളിലൂടെ ഒടിഞ്ഞു വീഴുകയായിരുന്നു. ബസ് ഡ്രൈവർ ബസ് മുന്നോട്ട് പോകാതെ ഉടൻ ബ്രേക്ക് ചെയ്തതിനാൽ വലിയ അപകടം ഒഴിവായി. റോഡിനു കുറുകെ പോസ്റ്റ് വീണ് കിടന്നതിനാൽ ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. സംഭവം അറിഞ്ഞ കെഎസ്ഇബി അധികൃതർ സ്ഥലത്ത് എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.