പുല്ലമ്പാറ : വയോധികൻ വെയിറ്റിംഗ് ഷെഡിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചുള്ളാളം, യാക്കുംചിറ സ്വദേശി തങ്കപ്പൻ ആശാരി (65) നെയാണ് ചുള്ളാളം അഞ്ചാംകല്ല് വെയിറ്റിംഗ് ഷെഡിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ബസ് യാത്ര ചെയ്യാനെത്തിയവരാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യ നേരത്തെ മരിച്ചു.തുടർന്ന് യാക്കും ചിറയിലുള്ള വീട് വിറ്റ ശേഷം ചുള്ളാളത്തെ ഒരു ലോഡ്ജ് മുറിയിലാണ് തങ്കപ്പൻ ആശാരി താമസിച്ചു വന്നിരുന്നത്. മകൻ ഷൈജു വിദേശത്തും, മകൾ അമ്പിളി വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പവുമാണ് താമസിക്കുന്നത്. വെഞ്ഞാറമൂട് പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്കയച്ചു.