ഗവ ടൗൺ യുപിഎസ് ആറ്റിങ്ങലിലെ 2022-23 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക നിർവഹിച്ചു. എസ്.എം.സി. ചെയർമാൻ ശ്യാം പ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ എച്ച്. എം അജിത സ്വാഗതമാശംസിച്ചു. പ്രസ്തുത യോഗത്തിൽ മുൻസിപ്പൽ വൈസ് ചെയർമാൻ തുളസീധരപിള്ള, വാർഡ് കൗൺസിലർ ബിനു ജി. എസ്, മുൻ എച്ച്.എം ബാബു ചന്ദ്രൻ എന്നിവർ സംസാരിച്ചു . സ്റ്റാഫ് സെക്രട്ടറി രജിത രാജ് നന്ദി രേഖപ്പെടുത്തി.
