കല്ലമ്പലത്ത് ബാങ്കിനെ പറ്റിച്ച് ലക്ഷങ്ങൾ കൈക്കലാക്കിയ പ്രതി അറസ്റ്റിൽ

ei57OCM71846

കല്ലമ്പലം : കല്ലമ്പലത്ത് ബാങ്കിനെ പറ്റിച്ച് ലക്ഷങ്ങൾ കൈക്കലാക്കിയ പ്രതി അറസ്റ്റിൽ.ഒറ്റൂർ ചേന്നൻകോട് പ്രസിഡൻറ് ജംഗ്ഷനിൽ പ്രിയാ നിവാസിൽ കർണ്ണൽരാജ് (23) നെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്

ഫിൻവെൻറ് ഫിനാൻസ് , ഇൻവെസ്റ്റ്മെൻറ് ലിമിറ്റഡിൽ നിന്നും വിവിധ ആൾക്കാർക്ക് വാഹന ലോൺ തരപ്പെടുത്തിക്കൊടുക്കാം എന്ന് പറഞ്ഞ് വ്യാജ രേഖകൾ ഉണ്ടാക്കി പല ആൾക്കാരുടെ പേരിൽ ലോൺ എടുക്കുകയും എന്നാൽ ഈ ലോണിന്റെ തുക വാഹനം വാങ്ങുന്നവർക്ക് കൊടുക്കാതെ വാഹനം സ്വന്തമാക്കിയും ഇങ്ങനെയുള്ള വാഹനങ്ങൾ വിവിധ ആൾക്കാർക്ക് പണയം വച്ച് ലക്ഷക്കണക്കിന് രൂപ കൈക്കലാക്കി സ്വന്തക്കാരുടെയും ബിനാമികളുടേയും പേരിൽ നാഷണൽ പെർമിറ്റ് ലോറികളും ആഡംബര കാറുകളും വാങ്ങി ആഡംബര ജീവിതം നയിച്ചു വന്ന പ്രതിയാണ് അറസ്റ്റിലായത്.

ഇയാളുടെ തട്ടിപ്പിന് ഇരയായ ഈ ലോൺ എടുത്ത് ജില്ലയിൽ പലസ്ഥലങ്ങളിലെ വാഹന ഉടമകളായ ആൾക്കാർ ഇൻഷ്വറൻസ് പോലും ഇല്ലാതെ ഈ വാഹനങ്ങൾ ബാംഗ്ലൂർ പോലുള്ള സിറ്റികളിൽ പണയം വച്ച ഓടുന്നതായി നിരവധി പരാതികൾ നിലവിലുണ്ട്. 2014 – ൽ 16 -ാം വയസ്സിൽ കോർപ്പറേഷൻ ബാങ്കിന്റെ കല്ലമ്പലം എടിഎം കെട്ടി വലിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തിലെ അംഗമായ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുള്ളതും 2017 ൽ 14 ബുള്ളറ്റ് മോട്ടോർ സൈക്കിൾ മോഷ്ടിച്ചതിലേയ്ക്കും വ്യാജ ആർ.സി ബുക്ക് നിർമ്മിച്ചതിലേയ്ക്കും കൊല്ലം ഈസ്റ്റ് പോലീസ് ഈ പ്രതിയെ അറസ്റ്റ് ചെയ്ത റിമാൻറ് ചെയ്തിട്ടുള്ളതുമാണ്.

നിരവധി മോഷണ കേസ്സുകളിലെ പ്രതിയായ ഇയാൾ ബാങ്കിനെ ചതിച്ച് പണം തട്ടിയെടുത്തതിലേക്ക് കേസ്സ് രജിസ്റ്റർ ചെയ്തതായി അറിഞ്ഞ് പലസ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ പ്രതി നാഷണൽ പെർമിറ്റ് ലോറിയിൽ വർക്കല ഭാഗത്തു നിന്നും കല്ലമ്പലം ഭാഗത്തേയ്ക്ക് വരുന്നതായി വർക്കല ഡിവൈഎസ്പി നിയാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ ഫാസ്.ഐ യുടെ നേതൃത്വത്തിൽ കല്ലമ്പലം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ , എ. എസ്. ഐ സുമേഷ് , സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു, സിവിൽ പോലീസ് ഓഫീസർമാരായ പ്രദായ് , മഹേഷ് , അരുൺ എന്നിവർ ചേർന്ന് പ്രസിഡൻറ് മുക്കിൽ വച്ച് വാഹന പരിശോധനയ്ക്കിടെ വാഹനം നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!