തൃക്കാക്കരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് ചരിത്രവിജയം നേടിയതിന്റെ ആഘോഷം ആറ്റിങ്ങലിലും. സംസ്ഥാനത്തൊട്ടാകെ യുഡിഎഫ് പ്രവർത്തകർ നടത്തുന്ന ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായാണ് ആറ്റിങ്ങലിലും ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയത്.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അംബിരാജ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ എം എച്ച് അഷറഫ് ആലംകോട്, രഘു റാം, ഡിസിസി മെമ്പർമാർ, ശങ്കർ ഗ്രാമം, കെപിസിസി നിർവാഹക സമിതി അംഗം അഡ്വ വി ജയകുമാർ, ഡിസിസി ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, കൗൺസിലർ രവികുമാർ, സജി, രമ തുടങ്ങിയവർ പങ്കെടുത്തു.വിവിധ പ്രദേശങ്ങളിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രകടനത്തിൽ പങ്കെടുത്തു.