വിതുര : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു. ഡി.എഫ്. നേടിയ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കോൺഗ്രസ് വിതുര, ആനപ്പാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിതുരയിൽ ആഹ്ലാദ പ്രകടനം നടത്തി. തേവിയോട് നിന്നും ആരംഭിച്ച പ്രകടനം കലുങ്ക് ജംഗ്ഷനിൽ സമാപിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.സി എസ്.വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. ഡിസിസി മെമ്പർ എസ്. കുമാരപിള്ള, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌മാരായ ജി.ഡി.ഷിബുരാജ്, വിഷ്ണു ആനപ്പാറ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മേമല വിജയൻ, പഞ്ചായത്ത് അംഗങ്ങളായ സുരേന്ദ്രൻ നായർ, ലതകുമാരി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ഉദയകുമാർ,ഒ.ശകുന്തള, ലാൽറോയ്,അനിരുദ്ധൻ നായർ, വിതുര തുളസി, ബി.എൽ. മോഹനൻ, ലേഖ കൃഷ്ണകുമാർ, മണ്ണറ വിജയൻ, ഇ.എം.നസീർ, അനന്ദു കൃഷ്ണ, സുധിൻ കൊപ്പം, അഖിൽ എന്നിവർ നേതൃത്വം നൽകി.