വർക്കലയിൽ ഹോട്ടലുകളിൽ പരിശോധന :പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു

eiK2SBT30224

വർക്കല : വർക്കലയിലെ വിവിധയിടങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു. 15 ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 5 കടകളിൽ നിന്നുമാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ കണ്ടെടുത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ഹെല്ത്ത് ഇൻസ്‌പെക്ടർ ബിജു എസ്സ് അറിയിച്ചു. ജൂനിയർ ഹെല്ത്ത് ഇൻസ്‌പെക്ടർമാരായ അനീഷ് .എസ്സ് .ആർ , സോണി .എം , സരിത എസ്സ് എന്നിരാണ് പരിശോധനയിൽ പങ്കെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!