പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം നാടുവിട്ട ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ.

eiSCE7K54580

വിളപ്പിൽശാല: വിളപ്പിൽശാലയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം നാടുവിട്ട ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശിയായ റിബുൻ അഹമ്മദാണ് പിടിയിലായത്. പെൺകുട്ടി ഗർഭിണിയായെന്നറിഞ്ഞതോടെ ഇയാൾ നാട് വിടുകയായിരുന്നു. പതിനാറുകാരി പിന്നീട് ഒരു കുഞ്ഞിന് ജന്മം നൽകി. കേരളത്തിൽ തിരിച്ചെത്തി മറ്റ് പലയിടങ്ങളിലായി ജോലി നോക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്തിന്റെ കടയിൽ ജോലിക്ക് നിൽക്കുമ്പോഴാണ് പ്രതി പ്രണയം നടിച്ച് നിരവധി തവണ പീഡിപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!