ചിറയിൻകീഴിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ലാപ്ടോപ് മോഷ്ടിച്ച പ്രതി അറസ്റ്റിൽ

eiS6BJW9321

ചിറയിൻകീഴ്: ചിറയിൻകീഴിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ലാപ്ടോപ് മോഷ്ടിച്ച പ്രതി അറസ്റ്റിൽ. നെയ്യാറ്റിൻകര കുന്നത്തു കാൽ നാറാണി, കൊടിത്തോട്ടം ജിജോ ഭവനിൽ ജോജി(23)യെയാണ്‌ അറസ്റ്റ് ചെയ്തത്.

ചിറയിൻകീഴ് താലൂക് ആശുപത്രി, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഓഫീസ്, ചിറയിൻകീഴ് പാലവിള യുപിഎസ് എന്നിവിടങ്ങളിൽ നിന്നും ലാപ്ടോപ് മോഷണം ചെയ്ത കേസിലാണ് ജോജി അറസ്റ്റിലായത്. ഓഫീസകളിൽ ഫോട്ടോസ്റ്റാറ്റ് മെഷീൻ, പ്രിൻറർ ഇവയുടെ ടോണർ റീഫിൽ ചെയ്യുന്ന കമ്പനിയിലെ സ്റ്റാഫ്‌ ആണ് പ്രതി. ടോണർ റീഫിൽ ചെയ്യാൻ വരുന്ന ദിവസങ്ങളിൽ ആയിരുന്നു പ്രതി ഈ ഓഫീസകളിൽ നിന്ന് ലാപ്ടോപ് മോഷ്ടിച്ചത്.പ്രതിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച ലാപ്ടോപ്പ്കൾ കണ്ടെടുത്തു.

ചിറയിൻകീഴ് എസ്എച്ച്ഒ ജിബി മുകേഷ്, എസ്ഐ അമിർത് സിംഗ് നായകം, പ്രൊബേഷൻ എസ്ഐ ശ്രീജിത്ത്‌, ജിഎസ്ഐ മനോഹർ എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കി. മ്യൂസിയം പോലീസ് ആണ് പ്രതിയെ ആദ്യം അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!