Search
Close this search box.

മാതൃകാ പ്രീ സ്കൂൾ പാപ്പാത്തി ഇനി പാപ്പാല എൽ പി എസിന് സ്വന്തം

 

കിളിമാനൂർ : കേരളം പ്രീസ്കൂൾ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്ര ശിക്ഷ പൊതു വിദ്യാലയങ്ങളിൽ മാതൃകാ പ്രീസ്കൂളുകൾ സ്ഥാപിക്കുന്നു. പാപ്പാല ഗവ എൽ പി എസിലെ പാപ്പാത്തി എന്ന് നാമകരണം ചെയ്തിരിക്കുന്ന മാതൃകാ പ്രിസ്കൂൾ ജില്ലയിലെ രണ്ടാമത്തെ മാതൃകാ പ്രീ സ്കൂളാണ്. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവ്വഹിച്ച് കുട്ടികൾക്കായി ക്ലാസുകൾ തുറന്ന് നൽകി. സമഗ്ര ശിക്ഷ അനുവദിച്ച 16 ലക്ഷം രൂപ കൂടാതെ പൊതുജന പങ്കാളിത്തത്തോടെയാണ് എസി ഹാളടക്കം പണി കഴിപ്പിച്ചിരികുന്നത്.ചിത്ര രചന, നിർമാണം, കലാപ്രകടനം, തുടങ്ങിയ മേഖലകളിൽ സ്വതന്ത്രമായി ഇടപെടാനുള്ള പ്രത്യേക ഇടങ്ങളും പാപ്പാത്തിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

പ്രീ പ്രൈമറി ക്ലാസ്സുകളിലെ പഠനം കളികളിലൂടെയാണ് നടക്കുന്നത്. വിവിധ കളി പ്രവർത്തനങ്ങളിലൂടെ ശിശുവികാസം ഉറപ്പാക്കുന്ന പഠനാന്തരീക്ഷം ഒരുക്കുന്നതിനാണ് പ്രീസ്കൂൾ മുൻഗണന നൽകുന്നത്.ഡിജിറ്റൽ സാങ്കേതിക വിദ്യയും ,കുട്ടികളുടെ പാർക്കും പാപ്പാത്തിയുടെ മറ്റു സവിശേഷതയാണ്. പാർക്കിലെ നടപ്പാലവും കുഴൽപ്പാലവുംമൊക്കെ അവർക്ക് പുതിയ അനുഭവമാകും.എഴുപതോളം കുട്ടികൾ പ്രീ പ്രൈമറിയിൽ ഇക്കൊല്ലം ഇക്കൊല്ലം വന്നു ചേർന്നു.
കുട്ടികൾക്കുള്ള പാർക്കിന്റെ ഉദ്ഘാടനം ഒ എസ് അംബിക എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ രാജേന്ദ്രൻ, ബ്ലോക്ക് മെമ്പർ സരളമ്മ, വൈസ് പ്രസിഡന്റ് ഷീബ എസ് വി ,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എസ് സിബി, വാർഡ് മെമ്പർമാരായ എൻ സലിൽ, എൻ എസ് അജ്മൽ , ബി ഗിരിജകുമാരി , എസ് ശ്രീലത, എസ് ശ്യാംനാഥ്, രതി പ്രസാദ്,സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ അമൂൽ റോയ് ആർ പി ,ജില്ലാ പ്രാ ഗ്രാം ഓഫീസർ റനി വർഗ്ഗീസ്, എ ഇ ഒ വി എസ് പ്രദീപ്, ബി പി സി സാബു വി ആർ, സി പി ഐ എം ഏര്യാ സെക്രട്ടറി അഡ്വ എസ് ജയചന്ദ്രൻ, ഐ എൻ സി ബ്ലോക്ക് പ്രസിഡന്റ് ഗംഗാദരതിലകൻ എന്നിവർ സംസാരിച്ചു. ഒ എസ് അംബിക എം എൽ എ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ കെ വി വേണുഗോപാൽ സ്വാഗതവും പി റ്റി എ പ്രസിഡന്റ് കെ ജി ശ്രീകുമാർ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!