‘വരിക ഭവാൻ വീണ്ടും’ തനത് പദ്ധതിയുമായി ഇടവിളാകം യു.പി.എസ്

 

മംഗലപുരം: മഹാകവി കുമാരനാശാൻ്റെ നൂറ്റി അൻപതാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി ;വരിക ഭവാൻ വീണ്ടും, എന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന തനത് പദ്ധതി ഇടവിളാകം യു.പി.എസ് നടപ്പിലാക്കുന്നു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും കുമാരനാശാൻ്റെ വ്യക്തിത്വം, കൃതിത്വം എന്നിവയിൽ പ്രാഥമിക അവബോധം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം സമഗ്ര ശിക്ഷ കേരള അഡീഷണൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ആർ.എസ് ഷിബു നിർവ്വഹിച്ചു. മാസ്റ്റർ പ്ലാൻ പ്രകാശനവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും അദ്ധേഹം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം അധ്യക്ഷയായി. ഗ്രാമ പഞ്ചായത്തംഗം എസ്.കവിത, ടീച്ചർ ഇൻ ചാർജ് പള്ളിപ്പുറം ജയകുമാർ, എസ്.ആർ.ജി കൺവീനർ ഉമ ത്രിദീപ്, പിടിഎ പ്രസിഡൻ്റ് പി . ഷാജി, വൈസ് പ്രസിഡൻ്റ് ഇഎ സലാം എന്നിവർ സംസാരിച്ചു. ആശാൻ്റെ കൃതികളെ ആസ്പദമാക്കി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!