ആറ്റിങ്ങൽ : പ്ലസ് ടു പരീക്ഷയിൽ യു.എ.ഇയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയതിനു ആറ്റിങ്ങൽ സ്വദേശിയായ വിദ്യാർഥിക്കു യുഎഇ ഗവൺമെന്റ് ഗോൾഡൻ വിസ സമ്മാനിച്ചു . ആറ്റിങ്ങൽ 18 ആം മൈലിൽ മുഹ്‌സിൻ വില്ലയിൽ ജാഫറിന്റെയും താജുന്നിസയുടെയും മകനാണ് ഗോൾഡൻ വിസ ലഭിച്ച ഫിറാസ് മുഹമ്മദ് ജാഫർ .
ദുബായ് ഗൾഫ് മോഡൽ സ്കൂൾ വിദ്യാർഥി ആയിരുന്ന ഫിറാസ് കഴിഞ്ഞ വർഷമാണ് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ചത് .
സാധാരണ സെലിബ്രിറ്റികൾക്കും ബിസിനസ്സുകാർക്കുമാണ് ഗോൾഡൻ വിസ ലഭിക്കുന്നത്.