ആറ്റിങ്ങൽ: സി പി ഐ എം മുദാക്കൽ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച നവകേരള ബഹുജന സദസ് ജില്ലാ സെക്രട്ടറിയറ്റംഗം എൻ രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുദാക്കൽ പഞ്ചായത്ത് മധു കട്ടയ്ക്കാൽ മെമ്മോറിയൽ കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു അധ്യക്ഷനായി. സി പി ഐ എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എസ് ലെനിൻ, ഏരിയ കമ്മിറ്റി അംഗം എം മുരളി, മുദാക്കൽ ലോക്കൽ സെക്രട്ടറി എം ബി ദിനേശ്, ചിറയിൻ കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ എൻ സോമൻ സ്വാഗതവും ജി രാജീവ് നന്ദിയും പറഞ്ഞു.