വക്കം മാർക്കറ്റിൽ ഫുഡ്‌ ആൻഡ് സേഫ്റ്റിയുടെ മിന്നൽ പരിശോധന.

 

വക്കം മാർക്കറ്റിൽ ഫുഡ്‌ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറ്റിന്റെ മിന്നൽ പരിശോധന. വക്കം ഗ്രാമ പഞ്ചായത്ത് മങ്കുഴി മാർക്കറ്റിലാണ് മായം കലർന്ന ഭക്ഷണ പാഥാർത്ഥങ്ങൾ കണ്ടെത്തുവാനായ് സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറിയുടെ സന്നിദ്ധ്യത്തിൽ മിന്നൽ പരിശോധന നടന്നത്.രാവിലെയോടെ ആരംഭിച്ച പരിശോധനയിൽ മാർക്കറ്റിൽ വില്പനയ്ക്കായ് എത്തിച്ച മത്സ്യങ്ങൾ, മാംസങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ പരിശോധിച്ചെങ്കിലും മായം കണ്ടെത്താനായില്ല.തുടർന്ന് ഫുഡ്‌ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വില്പനക്കാർക്കും വ്യാപാരികൾക്കും മായം കലർന്ന ഭക്ഷ്യവസ്തുക്കൾ ഭക്ഷിയ്ക്കുക വഴി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

വക്കം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ബിഷ്ണു, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജൂലി, വാർഡ് മെമ്പർമാരായ അശോകൻ ഫൈസൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.തുടർന്നും പ്രദേശത്തെ മാർക്കറ്റുകളിൽ മിന്നൽ പരിശോധനകൾ ഉണ്ടാകുമെന്ന് ഫുഡ്‌ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!