വർക്കലയിൽ വീട് കയറി അമ്മയേയും മകനേയും ആക്രമിച്ച കേസിലെ പ്രതി അയിരൂർ പോലീസിന്റെ പിടിയിലായി. അയിരൂർ ചാവർക്കോട് സ്വദേശി കുഞ്ചകൻ എന്നു വിളിക്കുന്ന അനിൽ (19 ) ആണ് പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ എട്ടാം തിയതി രാത്രി 9.40 ന് വീട്ടിലിരിന്ന് റ്റി.വി കണ്ടു കൊണ്ടിരുന്ന അയിരൂർ വേങ്ങോട് സ്വദേശി സുജാത (56) , അവരുടെ മകൻ അഭിഷേക് എന്നിവരെ വീടിന്റെ കതക് ചവിട്ടി തുറന്ന് അകത്ത് കയറി പ്രതി ആക്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് പോലീസ് എത്തിയപ്പോൾ പ്രതി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതി അനിൽ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുകയും രാത്രികാലങ്ങളിൽ സമീപ വാസികളെ ചീത്തവിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്യുന്ന ആളാണെന്ന് പോലീസ് പറയുന്നു. പകൽ സമയങ്ങളിൽ സ്കൂൾ , കോളേജ് പരിസരങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പനയും ഇയാളുടെ പതിവാണ്. അനിലിന് എതിരെ സമാനമായ കേസുകൾ അയിരൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുകയും നിരവധി തവണ റിമാന്റ് ചെയ്തിട്ടുമുണ്ട്. കല്ലമ്പലം കടമ്പാട്ടുകോണത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ അയിരൂർ എസ്.എച്ച്. ഒ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.