കഠിനംകുളത്ത് ലഹരിവസ്തുക്കളുമായി രണ്ടുപേർ അറസ്റ്റിൽ

ei4UU8312501

 

എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളുമായി നഗരസഭാ ജീവനക്കാരൻ ഉൾപ്പെടെ രണ്ടുപേരെ കഠിനംകുളം പൊലിസ് അറസ്റ്റുചെയ്‌തു.  ആനാവൂർ ആലത്തൂർ സരസ്വതി മന്ദിരത്തിൽ എൻ. ശിവപ്രസാദ് (29), തേമ്പാംമൂട് , കുളത്തിൻകര കൊതുമല വീട്ടിൽ അജ്മൽ (24) എന്നിവരാണ് എം.ഡി.എം.എയുമായി ഇന്നലെ ഉച്ചയോടെ അറസ്റ്റിലായത്. ശനിയാഴ്ച രാത്രി 10.30 ഓടെ കഠിനംകുളം തോണിക്കടവിന് സമീപം കാറിലെത്തിയ ഇരുവരെയും പൊലീസ് തടഞ്ഞുനിറുത്തി വാഹനം പരിശോധിക്കുന്നതിനിടെ കാറിന്റെ പുറത്തെ സീറ്റിലിരുന്ന് യാത്ര ചെയ്‌തിരുന്ന ശിവപ്രസാദ് ഇറങ്ങി ഓടി. അജ്മലിനെ കാറിൽ നിന്ന് തന്നെ പിടികൂടി. ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തതിനെ തുടർന്നാണ് വാഹനത്തിലുണ്ടായിരുന്ന ഇയാളുടെ ഷൂസിൽ നിന്ന് എം.ഡി.എം.എ പൊലീസ് കണ്ടെടുത്തത്. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ കഠിനംകുളം ഭാഗത്ത് നിന്നുതന്നെ ശിവപ്രസാദിനെ പൊലീസ് പിടികൂടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!