വർക്കല : ഇടവ പാലക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവഘോഷയാത്ര അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് തടയാൻ എത്തിയ അയിരൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരെ ആക്രമിക്കുകയും പോലീസ് ജീപ്പിന് നേരെ കല്ലെറിയുകയും ചെയ്ത അഞ്ചംഗ സംഘത്തിലെ ഒരാളെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പരവൂർ കോട്ടപ്പുറം മുഹമ്മദ് ഇല്യാസ് മൻസിലിൽ അൻസാർ (37) ആണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് സംഭവം. ഇടവ പാലക്കാവ് ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയ്ക്കിടെയാണ് അഞ്ചംഗ സംഘം അതിക്രമം കാട്ടിയതെന്ന് അയിരൂർ പോലീസ് പറഞ്ഞു.
ഘോഷയാത്ര അമ്പലത്തിന്റെ സമീപം എത്തിയപ്പോൾ 5 അംഗ സംഘം ഇതിനിടയിൽ കയറി അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് അയിരൂർ പോലീസ് ഇവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇവർ പൊലീസിനെ അക്രമിക്കുകയാണ് ഉണ്ടായത്. റോഡിൽ നിന്നും കല്ലുകൾ എടുത്തു പൊലീസുകർക്ക് എതിരെയും പോലീസ് ജീപ്പിനു നേരെയും എറിഞ്ഞു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരിൽ നിന്നും അൻസാറിനെ പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന അൻസാറിന്റെ സുഹൃത്തുക്കൾ കണ്ടാൽ അറിയുന്ന നാല് പേർക്ക് എതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. പോലീസ് വാഹനം തല്ലി തകർക്കാൻ ശ്രമിച്ചതിനും പോലീസിന്റെ ജോലി തടസ്സപ്പെടുത്തിയത്തിനുമാണ് കേസ് രെജിസ്റ്റർ ചെയ്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റുള്ള നാലുപേർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതപ്പെടുത്തിയതായി അയിരൂർ സി. ഐ. ശ്രീജേഷ് പറഞ്ഞു.