കീഴാറ്റിങ്ങൽ വൈഎൽഎംയുപിഎസ്സിൽ റീഡിങ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പിഎൻ പണിക്കർ അനുസ്മരണവും വിദ്യാരംഗം ക്ലബ് ഉദ്ഘാടനവും കുട്ടികളുടെ നാടക പ്രവർത്തകനും, പത്രപ്രവർത്തകനുമായ അനീഷ് അയിലം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ വായനയുടെ പ്രാധാന്യത്തെ കുറിച്ച് സ്കൂൾ മാനേജർ അഡ്വക്കേറ്റ് എ. എ ഹമീദ് m വിശദീകരിച്ചു. ചടങ്ങിനോടനുബന്ധിച്ച് പിറന്നാൾ പുസ്തക പദ്ധതിയുടെ ഭാഗമായി ലഭിച്ച പുസ്തകങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് ഏറ്റുവാങ്ങി. വായന വാരത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ചടങ്ങിൽ അധ്യാപകരായ രഘുനാഥ ശർമ, ജമീൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സജിത്ത് നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന വായനയുമായി ബന്ധപ്പെട്ട പോസ്റ്റർ പ്രദർശനവും നടന്നു.