പെരുംകുളം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പെരുംകുളം എഎംഎൽപിഎസിൽ സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി യോഗ പരിശീലനം ആരംഭിച്ചു. സ്കൂൾ ഹെൽത്ത് ക്ലബ് കോർഡിനേറ്റർ ദിലിത്ത് എഎസ് യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. അധ്യാപകനായ അജ്മൽ യോഗ പരിശീലനത്തിന് നേതൃത്വം നൽകി. സ്കൂൾ എച്ച്എം പ്രവീൺ അധ്യാപകരായ ശ്രീജ, സനീറ, രജിത, ഷിജി കൃഷ്ണരാജ്, കാവേരി എന്നിവർ പങ്കെടുത്തു.