ചിറയിൻകീഴ്: മദ്യ ലഹരിയിൽ അതിക്രമം കാട്ടിയ മുൻ കൊലകേസ് പ്രതി ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. വടക്കേ അരയത്തുരുത്തി കയൽവാരം വീട്ടിൽ കിരൺ ബാബു(30), തെക്കേ അരയത്തുരുത്തി കൊച്ചു തോപ്പിൽ വീട്ടിൽ മനു ജോൺസൺ( 30), ചിറയിൻകീഴ്, കുന്നിൽ, വിളയിൽ വീട്ടിൽ ശരത്( 23), പുതുക്കരി, മുക്കാലുവട്ടം, ഉദയ ഭവനിൽ അതുൽ രാജ്(18) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഞായറാഴ്ച( 19/6/22) വൈകുന്നേരം മദ്യ ലഹരിയിൽ ആയുധങ്ങളുമായി പുതുക്കരി, അരയത്തുരുത്തി, ഇഞ്ചക്കൽ, ശാർക്കര എന്നീ സ്ഥലങ്ങളിൽ നാലു പേരെ മാരകയുധങ്ങളുമായി ആക്രമിച്ചു പരിക്കേല്പിച്ച കേസിലാണ് പ്രതികളെ ആറ്റിങ്ങൽ ഡിവൈഎസ്പി ഡിഎസ് സുനീഷ് ബാബുവിന്റെ നിർദ്ദേശപ്രകാരം ചിറയിൻകീഴ് എസ്എച്ച്ഒ ജിബി മുകേഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അമിർത്ത് സിംഗ് നായകം, സുനിൽ, ശ്രീജിത്ത്, സിപിഒമാരായ നൂറുൽ അമീൻ, അഭിജിത്, മുജീബ്, അരവിന്ദ്, വിഷ്ണു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.
നാലു സ്ഥലങ്ങളിലെ അക്രമത്തിനു പ്രതികൾക്കെതിരെ നാലു കേസ്സുകൾ രജിസ്റ്റർ ചെയ്ത് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസുകളിലെ ഒന്നാം പ്രതി കിരൺ ബാബു 2017ൽനടന്ന ബിനു വധ കേസിലെ മുഖ്യ പ്രതിയാണ്. ഇയാൾക്കെതിരെ ചിറയിൻകീഴ്, അഞ്ചുതെങ് പോലീസ് സ്റ്റേഷനുകളിലായി 12 കേസ്സു mകൾ നിലവിലുണ്ട്. ഇയാൾക്കെതിരെ ഗുണ്ട നിയമപ്രകാരമുള്ള നടപടികൾ തുടങ്ങിയതായി എസ്എച്ച്ഒ ജിബി മുകേഷ് അറിയിച്ചു.