നെടുമങ്ങാട്: നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത ഗാനരചയിതാവ് പൂവച്ചൽ ഖാദർ അനുസ്മരണ സ്മൃതി സംഘടിപ്പിച്ചു.അനുസ്മരണ സ്മൃതി യുവകലാ സാഹിതി മണ്ഡലം പ്രസിഡന്റും, അഡ്വക്കറ്റുമായ ബബുലു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പ്രമോദ് നെടുമങ്ങാട്, എം എ കുട്ടി, എ.മുഹമ്മദ്, സജിത്ത് ബി, നൗഷാദ് എം,മുരളി സി തുടങ്ങിയവർ സംസാരിച്ചു.