വർക്കല: അനർഹമായി കൈവശം വച്ചിരുന്ന 120 മുൻഗണനാ റേഷൻ കാർഡുകൾ വർക്കലയിൽനിന്നു പിടിച്ചെടുത്തു. വർക്കല താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കാർഡുകൾ പിടികൂടിയത്. പിടികൂടിയ കാർഡുകൾ പൊതുവിഭാഗത്തിലേക്കു മാറ്റി ഇതുവരെ കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ കമ്പോളവില ഈടാക്കാൻ നടപടി തുടങ്ങി.
ഒരു കാർഡിൽനിന്ന് 6000 രൂപ ഈടാക്കി. പരിശോധനകൾ തുടരുമെന്നും മുൻഗണനാ വിഭാഗത്തിലെ അനർഹരുടെ വിവരങ്ങൾ കൈവശമുള്ളവർ അറിയിക്കണമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.