തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി നടന്നു വന്ന വായന വാരാചരണ പരിപാടികള്‍ക്ക് സമാപനമായി. സമാപനത്തോടനുബന്ധിച്ച് നടന്ന കുട്ടികളുടെ കവിയരങ്ങ് പുതുമയാര്‍ന്ന പരിപാടിയായിരുന്നു. ബാലസാഹിത്യകാരന്‍ പകല്‍ക്കുറി വിശ്വന് കവിയരങ്ങും വായന വാരാചരണ സമാപനവും ഉദ്ഘാടനം ചെയ്തു.13 കുട്ടികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.സ്കൂള്‍ പ്രധാന അധ്യാപകന് സുജിത്ത്.എസ്സിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കല്‍,രേഖ.പി.ജി,ഷാജി.എ,ജാസ്മിന്.എച്ച്.എ,ബിസ്മി എന്നിവര്‍ സംസാരിച്ചു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്. ജൂണ്‍ 20 ന് ഡോ.നടുവട്ടം ഗോപാലകൃഷ്ണന് ആയിരുന്നു വായന വാരാചരണ പരിപാടികള്‍ സ്കൂളില്‍ ഉദ്ഘാടനം ചെയ്തത്.രചനാമത്സരങ്ങള്‍,സാഹിത്യ പ്രശ്നോത്തരി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടത്തി.