Search
Close this search box.

അഭിമന്യുവിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ അർദ്ധ രാത്രിയിൽ അവർ ഒരുമിച്ചുകൂടി .

 

ധീര രക്തസാക്ഷി അഭിമന്യുവിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ അർദ്ധ രാത്രിയിൽ അവർ ഒരുമിച്ചുകൂടി .. എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങായിരുന്നു ദീപ്‌തമായ ഓർമ്മകൾക്ക് വേദിയായത് .. എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് വർഗ്ഗീയവാദികളാൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ നാലാമത്തെ രക്തസാക്ഷി ദിനമായിരുന്നു ജൂലൈ 2. സിപിഐഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർഥികൾ അഭിമന്യുവിന്റെ ചിത്രത്തിനു മുന്നിൽ മെഴുകുതിരികൾ തെളിച്ചു. എസ്എഫ്ഐ ഏരിയ പ്രസിഡന്റ് വിജയ് വിമൽ ഏരിയാ സെക്രട്ടറി ആനന്ദ്, ആദിത്യ ശങ്കർ, അജയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!