Search
Close this search box.

അവനവഞ്ചേരി മഹാദേവപുരം മാടൻനട ദേവി ക്ഷേത്രത്തിൽ മോഷണം

 

ആറ്റിങ്ങൽ: അവനവഞ്ചേരി മഹാദേവപുരം മാടൻനട ദേവി ക്ഷേത്രത്തിൽ മോഷണം നടന്നു. ഈ അടുത്തിടെയാണ് ക്ഷേത്രത്തിലെ ഉത്സവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് പണം കവരുകയും ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന വിളക്കുകളും പാത്രങ്ങളും ഉരുളിയും മറ്റും മോഷണം പോയിട്ടുണ്ട്. കമ്പിപ്പാര ഉപയോഗിച്ച് പൂട്ട് തകർത്താണ് മോഷണം നടത്തിയതെന്നാണ് കണ്ടെത്തൽ. മഹാ ദേവപുരം ക്ഷേത്രത്തെ കൂടാതെ പൂവണത്തുംമൂട് കുളത്തിൻകര ക്ഷേത്രത്തിലും സമാനമായ മോഷണം നടന്നതായി ആറ്റിങ്ങൽ പോലീസ് പറഞ്ഞു. ഇവിടെ നിന്നും മോഷ്ട്ടാവിന്റേത് എന്ന് കരുതുന്ന ഹെൽമറ്റ് കണ്ടെടുത്തിട്ടുണ്ട്. ആറ്റിങ്ങൽ പോലിസ് സംഭവം നടന്ന സ്ഥലങ്ങളിൽ എത്തി തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!