വെമ്പായം :വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സ്ത്രീയെ വീട്ടിൽക്കയറി ആക്രമിച്ചതായി പരാതി. സിയോൻകുന്ന് ലക്ഷംവീട്ടിൽ അംബുജാക്ഷി(65)യാണ് വട്ടപ്പാറ പോലീസിൽ പരാതി നൽകിയത്. വീടിനു സമീപമുള്ള രണ്ടുപേർക്കെതിരേ വട്ടപ്പാറ പോലീസ് കേസെടുത്തു.അംബുജാക്ഷി കന്യാകുളങ്ങര ആശുപത്രിയിൽ ചികിത്സതേടി.