കല്ലമ്പലം: വളരെ തിരക്കേറിയതും ദേശീയ പാതയേയും സംസ്ഥാന പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്നതുമായ കല്ലമ്പലം – ചെമ്മരത്തുമുക്ക് പി.ഡബ്ലിയു റോഡിൻ്റെ കല്ലമ്പലം മുതൽ പുതുശ്ശേരിമുക്ക് വരെയുള്ള ഭാഗങ്ങളിൽ വിവിധയിടങ്ങളിൽ ടാറിളകി. ഗതാഗതം ദുസ്സഹമാക്കുന്ന തരത്തിൽ കുഴികൾ ആയിട്ടും അധികൃതർക്ക് അനക്കമില്ലന്നാണ് യാത്രക്കാരുടെ പരാതി. 2016ൽ നബാർഡിൻ്റെ ആർ.ഐ.ഡി.ഫണ്ടുപയോഗിച്ച് 4 കോടി 99 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിട്ട റോഡ് ദീർഘകാല പരിരക്ഷയുടെ ഗണത്തിൽപ്പെടുത്തിയിരുന്നു. ഒരു വർഷം പിന്നിട്ടപ്പോൾ റോഡിൽ കുഴികൾ രൂപപ്പെടാൻ തുടങ്ങി.
കല്ലമ്പലം ദേശീയ പാതയിൽ നിന്ന് തുടങ്ങുന്ന ഭാഗത്ത് കുഴികളിൽ വെള്ളക്കെട്ടുണ്ടായി കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുകയാണ്. പുല്ലൂർമുക്ക് ജങ്ഷനിൽ റോഡിൽ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.ഈ ഭാഗം പൂർണ്ണമായും തകർന്നു.ഓടകൾ നിർമിക്കാതെയുള്ള അശാസ്ത്രീയ റോഡ് നിർമാണമാണ് റോഡ് തകരാൻ കാരണമായി പറയുന്നത്. സ്ഥിരമായി വെള്ളക്കെട്ടുള്ള മൂന്നിടങ്ങളിൽ ഇൻ്റർലോക്ക് പാകിയെങ്കിലും ഉറപ്പില്ലാതെ ഇളകി കുഴികളായി മാറി. റോഡവർക്കല _ പൊൻമുടി ടൂറിസം പ്രോജക്ടിൽ പരിഗണിക്കപ്പെട്ട ഈ റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിൽ പി.ഡബ്ലിയു.ഡി. വകുപ്പ് വിലയ അനാസ്ഥ കാട്ടുന്നതെന്ന് നാട്ടുകാർപറയുന്നു.
റോഡിലെ ഹമ്പുകളിൽ മുന്നറിയിപ്പ് അടയാളങ്ങളില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട് ഹമ്പുകളിൽ വെള്ള പെയിൻറ് കൊണ്ടുള്ള വരകൾ മാഞ്ഞതാണ് അപകടങ്ങളുണ്ടാക്കുന്നത്. സ്ഥിരം യാത്രക്കാർ അല്ലാത്തവർ ഹമ്പാണന്നറിയാതെ വേഗം കുറയ്ക്കാതെ പോകുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്. അടുത്തെത്തുമ്പോൾ ഹമ്പുകൾ കണ്ട് പെട്ടെന്ന് ബ്രേക്ക് ഇടുമ്പോൾ പിന്നിൽ വരുന്ന വാഹനങ്ങളും അപകടത്തിൽ പെടുന്നുണ്ട്.