പാലോട് : കെഎസ്ആർടിസിക്ക് പണി കൊടുക്കാൻ ഓവർടേക് ചെയ്തു കേറാൻ നോക്കിയ സ്വകാര്യ ബസ്സിന് ഒടുവിൽ നഷ്ടം. ഇന്ന് രാവിലെ പാലോട് മൈലമൂട് പാലത്തിന് സമീപമാണ് സംഭവം. യാത്രക്കാരുമായി പോയ ബസ്സുകളാണ് അപകടത്തിൽപെട്ടത്. കിളിമാനൂർ ഡിപ്പോയിലെ വേണാട് ബസിന് പുറകിലാണ് ചിത്തിര എന്ന സ്വകാര്യ ബസ് ഓവർ ടേക്ക് ചെയ്ത് ഇടിച്ചത്. മൈലമൂട് നിന്നും തിരിഞ്ഞ് പോത്തൻകോട് പോകേണ്ട കെഎസ്ആർടിസി ബസിനെ വളരെ ഇടുങ്ങിയ റോഡിൽ വെച്ച് ഓവർടേക്ക് ചെയ്യുകയും കെഎസ്ആർടിസി ബസ്സിന്റെ വലതു ഭാഗത്ത് സ്വകാര്യ ബസിന്റെ ഇടതുവശം പിടിക്കുകയും ചെയ്തു. തുടർന്ന് ഇരു ബസ്സുകളും പാങ്ങോട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും പാങ്ങോട് എസ്‌ഐയുടെ മധ്യസ്ഥതയിൽ സ്വകാര്യബസ് കെഎസ്ആർടിസിക്ക് നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പാക്കുകയും ചെയ്തു. അപകടത്തിൽ സ്വകാര്യ ബസ്സിന്റെ പെയിന്റും സൈഡ് മിററും പോയതോടൊപ്പം പൈസയും പോയി.