Search
Close this search box.

വർക്കലയിൽ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുകൾ ആർടിഒ പിടിച്ചെടുത്തു

eiN1T8Q52970

 

വർക്കല: നമ്പർ പ്ലേറ്റില്ലാത്ത മൂന്ന് ബൈക്കുകൾ വർക്കലയിൽ മോട്ടോർ വാഹന വകുപ്പ് പിടികൂടി. വർക്കല ബീച് കാണാനെത്തിയ സംഘം സഞ്ചരിച്ച വാഹനങ്ങൾ ആയിരുന്നു ഇവ. ഹെലിപ്പാട്, ജനാർദ്ദനപ്പുരം ഭാഗങ്ങളിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. വർക്കലയിലും പരിസരങ്ങളിലും അമിതവേഗതയിലും സൈലൻസറിൽ വ്യതിയാനം വരുത്തി ബൈക്കിലും സ്കൂട്ടറിലും വിലസുന്ന സംഘത്തെ കുടുക്കുന്നതിന്റെ ഭാഗമായാണ് ആർടിഒ പരിശോധന നടത്തിയത്. കോളേജും സ്കൂളുകളും മേഖലയിൽ നിശ്ചിത സമയത്ത് വിലസുന്ന(പൂവാലൻ) സംഘത്തെകുറിച്ചു വ്യാപകമായ പരാതി ബന്ധപ്പെട്ടവർക്ക് ലഭിച്ചിട്ടുണ്ട്. വർക്കല മോഡൽ സ്കൂൾ ജംഗ്ഷൻ, താഴെവെട്ടൂർ റോഡ്, ശിവഗിരി എസ്എൻ കോളേജ് പരിസരം കൂടാതെ ഇടവ ഹൈസ്കൂൾ പരിസരം, പാളയംകുന്നു, ചവർകോഡ് തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ ഇത്തരം ഗതാഗത നിയമലംഘനങ്ങൾ നടക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇത്തരം സംഘങ്ങളുടെ വിലസൽ തടയാൻ പരിശോധന കർശനമാക്കി നിയമനടപടി സ്വീകരിക്കുമെന്ന് വർക്കല ആർടിഒ അറിയിച്ചു. ജോയിന്റ് ആർടിഒ എസ്.ബിജു, എംവിഐ എസ്. ദിലീപ്, എഎംവിഐമാരായ ഡി. യു. ധനേഷ് കുമാർ, ഡി. ജി. ദീപു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!