Search
Close this search box.

നിർധനർക്ക് വിവാഹ സഹായ ധനം നൽകി ദമ്പതികൾ മാതൃകയായി

eiA3CO572319

 

അകാലത്തിൽ പൊലിഞ്ഞ മകളുടെ ഓർമ്മയ്ക്കായി മകന്റെ വിവാഹ ദിവസം രണ്ട് നിർധന യുവതികൾക്ക് വിവാഹത്തിന് ധനസഹായം നൽകി മാതൃകയായി ദമ്പതികൾ. കല്ലമ്പലം മാവിൻമൂട് കൃഷ്ണ കൃപയിൽ താമസിക്കുന്ന മൃഗസംരക്ഷണ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ ആയ ഡോക്ടർ പി എസ് ശ്രീകുമാർ, ഭാര്യ കൃഷിവകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ ആയ എം പ്രേമവല്ലിയുമാണ് സമൂഹത്തിൽ മാതൃകയായത്. ഇവരുടെ മകൻ ഡോക്ടർ വിഷ്ണുവിന്റെയും പയ്യന്നൂർ ചൈതന്യയിൽ ജയ മോഹനന്റെയും ദീപയുടെയും മകൾ ഡോക്ടർ ഹൃദ്യയും തമ്മിലുള്ള വിവാഹമാണ് പാലച്ചിറ മേവ ആഡിറ്റോറിയത്തിൽ കഴിഞ്ഞദിവസം നടന്നത്. വിവാഹത്തിന് തൊട്ടുമുമ്പ് വേദിയിൽ വച്ച് സത്യസായി ഓർഫനേജ് ട്രസ്റ്റിന് രണ്ട് ലക്ഷം രൂപയും ശ്രീചിത്ര പുവർഹോമിലേക്ക് ഒരു ലക്ഷം രൂപയും വർക്കല എംഎൽഎ അഡ്വ വി ജോയിയുടെ സാന്നിധ്യത്തിൽ കൈമാറി.

2017-ൽ മരണപ്പെട്ട മകൾ പാർവതിയുടെ ഓർമ്മയ്ക്കായാണ് നിർധന യുവതികളുടെ മംഗല്യത്തിന് വേണ്ടി ധനസഹായം കൈമാറിയത് എന്നും മകൾ പാർവതിയുടെ പേരിൽ പാർവതി ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് എല്ലാവർഷവും കുറഞ്ഞത് ഒരു കുട്ടിക്ക് എങ്കിലും മംഗല്യ സഹായം നൽകുമെന്നും തദവസരത്തിൽ ശ്രീകുമാർ അറിയിച്ചു. എംപി അടൂർ പ്രകാശ്, മുൻസിപ്പൽ ചെയർമാൻ ലാജി, പ്രമുഖ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ,ഉദ്യോഗസ്ഥർ, ബന്ധുക്കളും, നാട്ടുകാരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!