നാലുമാസം ഗര്‍ഭിണിയായ മകളെ ചവിട്ടി കൊലപെടുത്താൻ ശ്രമിച്ച കേസിൽ കിളിമാനൂർ സ്വദേശിയായ അച്ഛൻ അറസ്റ്റിൽ.കിളിമാനൂർ അടയമൻ കൊപ്പം സ്വദേശി സതീഷനെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ രണ്ടു കൊല കേസുകളിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ആളാണ്.
കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയോടെ കശുവണ്ടി ഫാക്ടറിയിലേക്ക് ജോലിക്കായി സ്കൂട്ടിയിൽ വന്ന അതുല്യയെ അച്ഛനായ സതിശൻ ഇയ്യക്കോട് ജംഗ്ഷന് സമീപം സ്കൂട്ടി തടഞ്ഞു നിർത്തി വാഹനത്തിൽ നിന്നു വലിച്ചു താഴെയിട്ട് വയറ്റിൽ ചവിട്ടി അതുല്യ ഉരുണ്ട് മാറുകയും എഴുന്നേറ്റ് തൊട്ടടുത്ത വീട്ടിലേക്ക് ഓടുകയും ചെയ്തു പിൻതുടർന്ന് എത്തിയ സതീശൻ ആ വീട്ടിൽ വെച്ച് അതുല്യയെ ആക്രമിക്കുകയും തലപിടിച്ച് ഭിത്തിയിൽ ഇടിക്കുകയും ചെയ്തു.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അതുല്യയെ ഇയാളിൽ നിന്നു രക്ഷപെടുത്തി സതീശനെ തടഞ്ഞു വെച്ച് കടയ്ക്കൽ പോലീസിൽ ഏല്പിക്കുകയായിരുന്നു.
കിളിമാനൂർ സ്റ്റേഷനിലും കടയ്ക്കൽ സ്റ്റേഷനിലുമായി രണ്ടു കൊലപാതക കേസുകളിൽ പ്രതിയായ ഇയാൾ ശിക്ഷ കഴിഞ്ഞിറങ്ങിയതിനു ശേഷം ഭാര്യ സുശീലയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പറയപ്പെടുന്നു . ഇയാളുടെ ഉപദ്രവം സഹിക്ക വയ്യാതെ സുശീല വീടു വിട്ടു പോകുകയും ഹോം നഴ്സായി ജോലി നോക്കി വരുകയുമാണ്.സുശീല പിണങ്ങി പോകാൻ കാരണം മകളായ അതുല്യയാണന്ന് ആരോപിച്ചാണ് ഇയാൾ മകളെ പതിയിരുന്നാക്രമിച്ചത്. ഇയാളുടെ ആക്രമണത്തിൽ പരുക്കേറ്റ നാലുമാസം ഗർഭിണിയായ അതുല്യയെ കടയ്ക്കൽ താലുകാശുപത്രിതിൽ പ്രവേശിപ്പിച്ചു.വധശ്രമത്തിനു കടയ്ക്കൽ പോലീസ് കേസെടുത്ത് സതീശനെ കോടതിയിൽ ഹാജരാക്കി 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു